കണ്ണൂർ : കെ.പി.സി. എച്ച്.എസ് എസ് പട്ടാന്നൂരിൽ എസ്.എസ്.എൽ.സി, പ്ളസ് ടൂ പരീക്ഷകളിൽ ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കാൻ വിജയോത്സവും സ്കൂളിലെ സംഗീത കൂട്ടായ്മയായ ശ്രീരാഗം മ്യൂസിക്ക് അക്കാദമി ഉദ്ഘാടനവും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗാന രചയിതാവുംസംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനം കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഷൈമ നിർവഹിച്ചു.
വിശിഷ്ടാതിഥിയായ കൈതപ്രത്തെ സ്കൂൾ മാനേജർ എ. മനോഹരൻ പൊന്നാടയണിയിച്ചു ആദരിച്ചു. സ്കൂൾ മികവ് പ്രവർത്തന റിപ്പോർട്ട് ഹെഡ് മിസ്ട്രസ് ഒ.വിജയലക്ഷ്മി അവതരിപ്പിച്ചു. കൂടാളി ഗ്രാമ പഞ്ചായത്തംഗം സിന്ധു, മദർ പി.ടി.എ പ്രസിഡൻ്റ് അമിത, മുൻ പ്രിൻസിപ്പാൾ എ. സി മനോജ്, സീനിയർ ജേർണലിസ്റ്റ് രാധാകൃഷ്ണൻ പട്ടാന്നൂർ, എച്ച്. എസ് സ്റ്റാഫ് സെക്രട്ടറി പി.വി ദിലീപ് എന്നിവർ പങ്കെടുത്തു. കെ.പി.സി.എച്ച്.എസ്. എസ് പ്രിൻസിപ്പാൾ വി.ബിന്ദു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി (ഹയർ സെക്കൻഡറി ) കെ. രാജീവൻ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.