+

പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് വള്ളം മറിഞ്ഞു: മത്സ്യ തൊഴിലാളികളെ രക്ഷിച്ചു

പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് മണൽത്തിട്ടയിൽ തട്ടി  ഫൈബർ വള്ളം അപകടത്തിൽപ്പെട്ടു. അപകടത്തിൽപ്പെട്ട വള്ളത്തിലെ നാലു പേരെയും മത്സ്യബന്ധന ഉപകരണങ്ങളും മറ്റൊരു വള്ളക്കാർ രക്ഷപ്പെടുത്തി. അലോഷ്യസ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. 

പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് മണൽത്തിട്ടയിൽ തട്ടി  ഫൈബർ വള്ളം അപകടത്തിൽപ്പെട്ടു. അപകടത്തിൽപ്പെട്ട വള്ളത്തിലെ നാലു പേരെയും മത്സ്യബന്ധന ഉപകരണങ്ങളും മറ്റൊരു വള്ളക്കാർ രക്ഷപ്പെടുത്തി. അലോഷ്യസ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. 

സൈൻ എന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. കോസ്റ്റൽ പോലീസ് എത്തി  വള്ളം കരക്ക് എത്തിച്ചു . ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വേലി ഇറക്ക സമയത്ത് ഇവിടെ അപകടം പതിവാണ് നിരവധി തവണ വള്ളം അപകടത്തിൽ പെടുകയും നിരവധി ആൾക്കാർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനെ മറികടക്കാൻ ഇവിടെ പുളിമൂട്ടിൽ നിർമ്മിക്കുന്നുണ്ട്. നിർമ്മാണ പ്രവർത്തി അവസാന ഘട്ടത്തിലാണ്.

facebook twitter