മാലിന്യ പ്രശ്നം : സി.പി.എം തളിപ്പറമ്പ് നഗരസഭാ ഓഫീസ് മാർച്ച് നടത്തി, ഇരുട്ടിൻ്റെ മറവിൽ മാലിന്യം തള്ളാൻ അനുവദിക്കില്ല- കെ.കെ.രാഗേഷ്

01:43 PM Jul 16, 2025 | Kavya Ramachandran

തളിപ്പറമ്പ്: എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ എന്ന നിലയില്‍ നടപ്പിലാക്കിയ പദ്ധതികളല്ലാതെ, തളിപ്പറമ്പ് നഗരസഭാ പ്രദേശത്ത് പുതിയ നഗരസഭ സ്വന്തം നിലയില്‍ നടപ്പിലാക്കിയ എന്ത് പദ്ധതിയാണുള്ളതെന്ന് വ്യക്തമാക്കണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പറഞ്ഞു.


നഗരസഭാ പ്രദേശത്തെ മാലിന്യമുക്തമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭയില്‍ ഇരുട്ടിന്റെ മറവില്‍ മാലിന്യങ്ങള്‍ ഒഴുക്കിവിടുന്ന സ്ഥിതിയാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും കെ.കെ.രാഗേഷ് പറഞ്ഞു.കണ്ണൂര്‍ ജില്ലയിലെ നഗരസഭകളില്‍ വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്ന നഗരസഭയാണിത്, കാലത്തിനനുസരിച്ച് നിങ്ങള്‍ മാറാത്തപക്ഷം നിങ്ങളെ മാറ്റാന്‍ ജനങ്ങള്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.


പുല്ലായിക്കൊടി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ടി.ബാലകൃഷ്ണന്‍, കെ.ദാമോദരന്‍, എം.വി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, ഒ.വി.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ കനത്ത മഴയെ അവഗണിച്ചും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.