+

മത തീവ്രവാദികളുടെ സർട്ടിഫിക്കറ്റ് വി.എസിന് വേണ്ടെന്ന് വി.കെ സനോജ്

വിട പറഞ്ഞ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരായ വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്തെത്തി.

കണ്ണൂര്‍: വിട പറഞ്ഞ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരായ വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്തെത്തി. വി എസിനെ മുസ്‌ലിം വിരുദ്ധന്‍ ആക്കാന്‍ ശ്രമിക്കുന്ന ഇസ്‌ലാമിക സംഘപരിവാറിനോട് രണ്ട് ചോദ്യങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു വി കെ സനോജിന്റെ അതിശക്തമായ പ്രതികരണം. മലപ്പുറത്തുകാര്‍ ആകെ തീവ്രവാദികള്‍ എന്ന് വി എസ് പറഞ്ഞോ എന്നും ഈ പറയുന്ന അഭിമുഖം നടത്തിയ അന്നത്തെ മാധ്യമം ലേഖകന്‍ എം സി എ നാസര്‍ അങ്ങനെയില്ല എന്ന കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നും വി കെ സനോജ് പറഞ്ഞു.

ഒരു മനുഷ്യായുസ് മുഴുവന്‍ മത തീവ്രവാദികളോട് ഒരു കോമ്പ്രമൈസും ചെയ്യാതെ ഈ നാടിന്റെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച ആളാണ് വി എസ്. അങ്ങനെ ഒരു മനുഷ്യനെ അന്ത്യനാളുകളില്‍ മത മൗലികവാദിയാക്കാന്‍ ശ്രമിക്കുന്ന മത തീവ്രവാദികളെ നാട് തിരിച്ചറിയുന്നുണ്ടെന്ന് സനോജ് പറഞ്ഞു. മതമൗലിക വാദികളുടെ സര്‍ട്ടിഫിക്കറ്റ് ആ മനുഷ്യന് ഇന്നേവരെ വേണ്ടി വന്നിട്ടില്ലെന്നും ഇനിയുള്ള കാലവും അങ്ങനെ തന്നെയായിരിക്കുമെന്നും വി കെ സനോജ് പറഞ്ഞു.

facebook twitter