സ്വതന്ത ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ കൺവെൻഷൻ 30 ന് കണ്ണൂരിൽ നടത്തും

12:30 PM Jul 26, 2025 | AVANI MV

കണ്ണൂർ:ഓൾ കേരള സ്വതന്ത്ര ഓട്ടോ റിക്ഷ തൊഴിലാളി യൂണിയൻ  കൺവെൻഷൻ ഈ മാസം 30 ന് കണ്ണൂരിൽ നടത്തും. ഇതിൻ്റെ വിജയത്തിനായി 101 അംഗങ്ങളുളള സ്വാഗത സംഘം രൂപീകരിച്ചു.യോഗശാലാ ഹാളിൽ നടന്ന യോഗം എച്ച്.എം.എസ് ജില്ലാ പ്രസിഡണ്ട് അഡ്വ: കസ്തൂരി ദേവൻ ഉദ്ഘാടനം ചെയ്തു.

 സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറിഎൻ .ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മനോജ് സാരംഗ്, കെ സുജിത്ത്, കമറുദ്ദീൻ വാരം, പോള ശശി, റാസിഖ് പാപ്പിനിശേരി , പ്രമോദ്, സി.കെ.ജയരാജൻ തുടങ്ങിയവർ പ്ര സംഗിച്ചു. 
സ്വാഗത സംഘം ചെയർമാനായി മനോജ് സാരംഗ്, ജനറൽ കൺവീനറായി എൻ ലക്ഷ്മണൻ , കൺവീനർമാരായി കമറുദ്ദീൻ വാരം, റാസിഖ്, സുജിത് -കെ , സി.കെ.ജയരാജൻ എന്നിവരെയുംരക്ഷാധികാരിയായി അഡ്വ: കസ്തൂരി ദേവനേയും യോഗം തെരഞ്ഞെടുത്തു.