കണ്ണൂർ പള്ളിപ്രത്ത് സ്കൂൾ ബസിൽ നിന്ന് തെറിച്ചു വീണ ജീവനക്കാരൻ മരിച്ചു

03:42 PM Jul 26, 2025 | Neha Nair

കക്കാട് :സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് സഹായി മരിച്ചു. കക്കാട് കൗസർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസ് ജീവനക്കാരൻ കാപ്പാട് പോസ്റ്റ് ഓഫീസിനു സമീപത്തെ നാലകത്ത് ദാവൂദാ (64) ണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നരയോടെ പള്ളിപ്രത്തായിരുന്നു അപകടം. 

ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് മരണം. ഭാര്യ: സുബൈദ. മക്കൾ: അർഫാന, ഹാജറ, ഹസീന. മരുമക്കൾ: അബ്ദുൽ സലാം, ഷഫീഖ്, അൻവർ.