കണ്ണൂർ : എഐഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഡിഇ ഓഫീസിലേക്ക് മാർച്ച് നടത്തി.മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എ അഖിലേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രണോയ് വിജയൻ അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് പി എ ഇസ്മായിൽ, ജില്ലാ സെക്രട്ടറി സി ജസ്വന്ത്, അനിൽ ചന്ദ്രൻ, അശ്വതി കൃഷ്ണ എന്നിവർ സംസാരിച്ചു. യദു കൃഷ്ണ,ശരത് എം,ആദർശ് സി ടി,വൈശാഖ് രാജ്, സന്മയ കെ എന്നിവർ നേതൃത്വം നൽകി.
Trending :