+

കരുവാച്ചേരിയിൽ നിരോധിത പുകയില വേട്ട: രണ്ട് പേർ അറസ്റ്റിൽ

കരുവാച്ചേരിയിൽ നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ. 25000 രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങൾ കാറിൽ കടത്തുകയായിരുന്നു.


നീലേശ്വരം: കരുവാച്ചേരിയിൽ നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ. 25000 രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങൾ കാറിൽ കടത്തുകയായിരുന്നു. തൃക്കരിപ്പൂർ മീലിയാട്ടെ സി. കെ. മുഹമ്മദ് സഫീസ്, മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് ഫർഫാൻ എന്നിവരെയാണ് അറസ്റ്റ,ചെയ്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയിലെ കരുവാച്ചേരിയിൽ പൊലീസ് ജീപ്പ് കുറുകെയിട്ട് കാർ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും, നീലേശ്വരം പൊലീസും ചേർന്നാണ് പിടികൂടിയത്. പുകയില ഉൽപന്നങ്ങൾ കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

facebook twitter