+

ചൂട്ടാട് അഴിമുഖം പുലിമൂട്ട് നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണം : ബിജെപി

രാമന്തളി പാലക്കോട്, ചൂട്ടാട് അഴിമുഖം പുലിമൂട്ട് നിർമ്മാണത്തിലെ അശാസ്ത്രീയത നിരവധി മനുഷ്യ ജീവൻ കവർന്നെടുത്തു. കഴിഞ്ഞ രണ്ട്  - മൂന്ന് ആഴ്ചകൾക്കിടയിലായി അഞ്ചു പേരാണ് മരണപ്പെട്ടത്.

കണ്ണൂർ : രാമന്തളി പാലക്കോട്, ചൂട്ടാട് അഴിമുഖം പുലിമൂട്ട് നിർമ്മാണത്തിലെ അശാസ്ത്രീയത നിരവധി മനുഷ്യ ജീവൻ കവർന്നെടുത്തു. കഴിഞ്ഞ രണ്ട്  - മൂന്ന് ആഴ്ചകൾക്കിടയിലായി അഞ്ചു പേരാണ് മരണപ്പെട്ടത്. കടലിന്റെയും കടൽ ഒഴുക്കിന്റെയും സ്വഭാവമറിയുന്ന ജനങ്ങളുടെ അഭിപ്രായം നിരാകരിച്ചാണ്  പുലിമൂട്ട് അശാസ്ത്രീയമായി നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ ജനങ്ങൾ ക്ഷുഭിതരാണ്.

പ്രസ്തുത പ്രദേശം ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ  സന്ദർശിച്ചു. മത്സ്യത്തൊഴിലാളികൾക്ക് രണ്ടാഴ്ചയോളം കടൽ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ തൊഴിലാളികൾക്ക് അടിയന്തരമായി സാമ്പത്തിക സഹായം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഡൽഹിയിലുള്ള രാജ്യസഭാംഗം സി സദാനന്ദൻ മാസ്റ്ററെ വീഡിയോ കോൾ വഴി ജനങ്ങളുടെ മുമ്പാകെ പുലിമൂട്ട് നിർമ്മാണം   കാണിച്ചുകൊടുത്തു. ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ  ശ്രമം നടത്താമെന്ന് അദ്ദേഹം ഉറപ്പുനൽകി.ബിജെപി സംസ്ഥാന സമിതി അംഗം സി നാരായണൻ, കോഴിക്കോട് മേഖലാ സെക്രട്ടറി പനക്കീൽ ബാലകൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ രവീന്ദ്രൻ സി, നന്ദകുമാർ, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്പു എന്നിവരും കൂടെയുണ്ടായിരുന്നു.

facebook twitter