+

പുതു സംവിധാനം യാത്രക്കാർക്ക് ആശ്വാസകരം ;തലശേരിറെയിൽവേ സ്റ്റേഷനിൽ വെയിലും മഴയുമേൽക്കാതെ ഇനി മുതൽ ടാക്സിയിൽ കയറാം

തലശേരി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് മഴയും വെയിലുമേൽക്കാതെ ഇനി മറ്റു വാഹനങ്ങളിൽ കയറി പറ്റാം.ഓട്ടോ, ടാക്‌സികളിൽ കയറാനുള്ള സൗകര്യമാണ് ഒരുക്കിയത്.

തലശേരി : തലശേരി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് മഴയും വെയിലുമേൽക്കാതെ ഇനി മറ്റു വാഹനങ്ങളിൽ കയറി പറ്റാം.ഓട്ടോ, ടാക്‌സികളിൽ കയറാനുള്ള സൗകര്യമാണ് ഒരുക്കിയത്.ഇതോടെ ട്രെയിൻ എത്തുമ്പോൾ സ്റ്റേഷൻ യാഡിൽ വാഹനങ്ങളുടെ തിരക്കും ഗതാഗതക്കുരുക്കും ഒഴിവാകുമെന്നാണ് പ്രതീക്ഷ.

നവീകരണം പൂർത്തിയായ ഒന്നാം പ്ലാറ്റ്ഫോമിന് പിന്നിൽ മേൽക്കൂരയോടുകൂടി നിർമിച്ച നടപ്പാതയിൽ വരിനിന്ന് ഓട്ടോറിക്ഷകളിലും ടാക്‌സികളിലും കയറാം. സ്റ്റേഷനിൽനിന്ന് പുറത്തെത്തുന്നവർക്ക് തിക്കും തിരക്കും കൂട്ടാതെ സ്വസ്ഥമായി വാഹനങ്ങളിൽ കയറാനുള്ള സൗകര്യമാണ് ആർപിഎഫും ട്രാഫിക് പൊലീസും ചേർന്ന് ഒരുക്കിയത്. 

ആദ്യഘട്ടത്തിൽ തൊഴിലാളികളുടെ ഭാഗത്തുനിന്ന് എതിർപ്പുയർന്നെങ്കിലും ആർപിഎഫ് എസ്ഐ കെ.വി.മനോജും ട്രാഫിക് എസ്ഐ പി.അശോകനും തൊഴിലാളി യൂണിയൻ നേതാക്കളുമായി സംസാരിച്ച് പരിഷ്‌കാരം ഏർപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് യാത്രക്കാർക്ക് കൂടുതൽ സൗകര്യമായത്.
 

facebook twitter