നീറ്റ് പി.ജി പരീക്ഷയിൽ കണ്ണൂരിൻ്റെ അഭിമാനമായി രണ്ടാം റാങ്ക് നേടി ഡോ. ഗ്രീഷ്മ ഗൗതം

11:40 PM Aug 20, 2025 | Desk Kerala

കണ്ണൂർ: ഈ വർഷത്തെ നീറ്റ് പിജി പരീക്ഷയിൽ രണ്ടാം റാങ്ക് നേടി കണ്ണൂരിന് അഭിമാനമായി  കീഴ്ത്തള്ളിയിലെ   ഡോക്ടർഗ്രീഷ്മ ഗൗതം. തോട്ടട സെൻ്റ് ഫ്രാൻസിസ് കോൺവെൻ്റ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലാണ് ഗ്രീഷ്മ പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. 

എംബിബിഎസ് പഠനം ചെറുപ്പത്തിൽ സ്വപ്നമായിരുന്നില്ലെങ്കിലും പ്ലസ് ടുവിന് ശേഷമാണ് ഗ്രീഷ്മ ഈ രംഗത്തേക്ക് തിരിയുന്നത്. കണ്ണൂർ ഷുവർ ഷോട്ടിലെ രണ്ട് വർഷത്തെ പരിശീലനത്തിനു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് പൂർത്തിയാക്കിയ ഗ്രീഷ്മ, അന്നത്തെ എൻട്രൻസ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ 3,000നടുത്ത് റാങ്കും കേരളത്തിൽ 530 ആം റാങ്കും നേടിയിരുന്നു. 

തുടർന്ന് ഒരു വർഷം കോഴിക്കോട് ഡാംസിലെ പരിശീലനത്തിനു ശേഷം നീറ്റ് പിജി പരീക്ഷയെഴുതി. മകളുടെ വിജയത്തിന് അച്ഛൻ ഗൗതമനും അമ്മ ഷൈമ കെസിയും എല്ലാ പിന്തുണയും നൽകിയെന്ന് ഗ്രീഷ്മ പറഞ്ഞു."

Trending :