കണ്ണൂരിൽ സർക്കാർ വിശ്രമ മന്ദിരത്തിലെ സീലിങ് തകർന്നു വീണു

12:45 PM Aug 22, 2025 | AVANI MV

കണ്ണൂർ : കണ്ണൂരിൽ സർക്കാർ വിശ്രമമന്ദിരത്തിലെ സീലിങ് പൂർണമായും തകർന്നു വീണു. ആളില്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത് ബുധനാഴ്ച്ച രാത്രിയോടെയാണ് വിശ്രമ മന്ദിരത്തിലെ ജി പ് സംസീലിങ്ങിൻ്റെ ഒരു ഭാഗം തകർന്നത്. വ്യാഴാഴ്ച്ച മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ് നടക്കേണ്ടിയിരുന്ന ഹാളായിരുന്നു ഇത്. കണ്ണൂർ പി ഡബ്ള്യൂ ഡിവിശ്രമമന്ദിരത്തിലെ സീലിങ്ങാണ് വ്യാഴാഴ്ച്ച രാവിലെ തകർന്നു വീണത്. 

മുറിയിലെ സൗണ്ട് സിസ്റ്റം പൂർണമായും തകർന്നിട്ടുണ്ട്. ഇതേ തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ ഇതിന് തൊട്ടടുത്ത കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി ഇവിടെയുണ്ടായിരുന്ന ജീവനക്കാരാണ് ശബ്ദം കേട്ട് മുറി തുറന്ന് നോക്കിയപ്പോൾ സീലിങ് പൂർണമായും തകർന്നു വീണത് കണ്ടത്. മണിക്കൂറിൻ്റെ വ്യത്യാസത്തിലാണ് പരാതി നൽകാൻ എത്തിയവരും മനുഷ്യാവകാശ ജുഡീഷ്യൽ മെമ്പറുമുൾപ്പെടെ കഷ്ടിച്ച് വൻ അപകടത്തിൽപ്പെട്ടത്. 2021ലാണ് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ കെട്ടിടം ഉദ്ഘാടനം ചെയ്തത്.