കണ്ണൂർ:ലഹരി വ്യാപനം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് മദ്യ വിമോചന മഹാസഖ്യം കണ്ണൂർ ജില്ലാ കൺവൻഷൻ കുറ്റപ്പെടുത്തി.നാടുനീളെ മദ്യഷാപ്പുകൾ അനുവദിക്കുകയും ഓൺലൈൻ മദ്യ വിതരണത്തിന് കളമൊരുക്കുകയും ചെയ്യുന്നത് സമൂഹത്തിൽ ലഹരി ആസക്തിക്ക് ആക്കം കൂട്ടുമെന്ന് യോഗം പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
മഹാത്മ മന്ദിരത്തിൽ മദ്യ വിമോചന മഹാസഖ്യം സംസ്ഥാന ജനറൽ സെകട്ടറി കെ.എ. മഞ്ജുഷ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ദിനു മൊട്ടമ്മൽ അധ്യക്ഷത വഹിച്ചു. രാജൻ തീയറേത്ത്, ചന്ദ്രൻ മന്ന,ഗോപാലൻ പട്ടുവം,പി.പി.പരമേശ്വരൻ ,കെ.പി.അബ്ദുൾ അസീസ് മാസ്റ്റർ, മനോജ് കൊറ്റാളി, റഫീഖ് പാണപ്പുഴ, സി.മുഹമ്മദ് ഇംത്യാസ്, സി. പൂമണി,എ.കെ. ലളിത,സൗമി ഇസബൽ, പി.വി.രാജമണി എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികൾ:പി.പി.പരമേശ്വരൻ (പ്രസിഡന്റ്), കെ.പി.അബ്ദുൾ അസീസ് മാസ്റ്റർ, ഗോപാലൻ പട്ടുവം (വൈസ് പ്രസി.മാർ) ചന്ദ്രൻ മന്ന (സെക്രട്ടറി), മനോജ് കൊറ്റാളി ,സി.പൂമണി (ജോ:സെക്രട്ടറിമാർ)എ.കെ.ലളിത (ട്രഷറർ).