തളിപ്പറമ്പ് നിയോജക മണ്ഡലം കുടുബശ്രീയുടെ 'ഓണശ്രീ വില്ലേജ് ഫെസ്റ്റിവലി'ന് 25ന് തുടക്കമാകും

10:33 AM Aug 24, 2025 | Neha Nair

തളിപ്പറമ്പ : കുടുംബശ്രീ ജില്ലാ മിഷന്റെയും തളിപ്പറമ്പ നിയോജക മണ്ഡലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണശ്രീ വില്ലേജ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ   ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാലുവരിയാണ് ഫെസ്റ്റിവൽ നടക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നിയോജക മണ്ഡലത്തിലെ 9 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ഉത്പന്ന പ്രദർശന വിപണമേള നടക്കുന്നത്. ഓണശ്രീയുടെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 28ന് കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ച് നടക്കും. ,ഉൽപ്പന്നങ്ങളുടെ വിപണന സ്റ്റാളുകൾ,നാടൻ പച്ചക്കറികൾ,വിഭവസമൃദ്ധമായ ഫുഡ് കോർട്ടുകൾ,സ്ത്രീകൾ കുട്ടികൾ പുരുഷന്മാർ വയോജനങ്ങൾ ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള കലാവേദികൾ', തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ വിവരിക്കുന്ന പ്രദർശന സ്റ്റാളുകൾ എന്നിവ മേളയിൽ ഒരുക്കും.

കുടുംബശ്രീ പഞ്ചായത്ത് നഗരസഭ കൃഷി വകുപ്പ് സംസ്കാരിക സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവൽ നടത്തുന്നത്.വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് CMകൃഷ്ണൻ, തളിപ്പറമ്പ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, കുടുംബശ്രീ ജില്ലാ കോഡിനേറ്റർ MV ജയൻ, Po ദീപ, രാജി നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.