കണ്ണൂർ : ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘത്തിന്റെ എഴുപത്തിയാറാമത് സംസ്ഥാന സമ്മേളനം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്നു. സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ കണ്ണൂർ ടൗണിൽ വിളംബര ജാഥയും നടത്തി.
മുൻ സംസ്ഥാന പ്രസിഡണ്ട് കിളിയളം മനോഹരൻ പണിക്കരുടെ അധ്യക്ഷതയിൽ കോർപറേഷൻ ഡെ. മേയർ അഡ്വ. ഇന്ദിര ഉദ്ഘാടനം ചെയ്തു.
Trending :
ഡോ. കെ.വിമുരളി മനോഹരൻ മുഖ്യപ്രഭാഷണം അവതരിപ്പിക്കുകയും ചെയ്തു. ചടങ്ങിൽ ചരിത്ര ഗവേഷകനായ ഡോക്ടർ എം കെ ജയനേഷ് എഴുതിയ പൊട്ടൻ തെയ്യം എന്ന പുസ്തകം പ്രകാശനം ചെയ്തു. തുടർന്ന് സമുദായത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്തു.