തലശേരിയിൽ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ

01:35 PM Aug 29, 2025 |



തലശേരി : തലശേരി കണ്ടിക്കലിൽ സെക്യൂരിറ്റി ജീവനക്കാരൻ രാഘവനെ കൊലപ്പെടുത്തി മുങ്ങിയ പ്രതിയെ അതിസാഹസി മായി കണ്ണൂർ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. യു.പി സ്വദേശി ചോട്ടാലാലിനെയാണ് കർണാടക അതിർത്തിയിൽ നിന്നും പിടികൂടിയത്.

കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ശിവൻ ചോടോത്തും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. 2012ലാണ് രാഘവനെ കഴുത്തറത്ത് കൊന്നത്. അന്ന് അറസ്റ്റിലായ പ്രതി ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു.

Trending :