കണ്ണൂർ: സാമൂഹ്യ പ്രവർത്തകയും വീട്ടമ്മയുമായ ഷമീറ മഷ്ഹൂദിൻ്റെ സോളോ ചിത്ര പ്രദർശനം ഓഗസ്റ്റ് 30 ന് രാവിലെ 11 മണി മുതൽ രാത്രി എട്ടുമണി വരെ താവക്കരയിലെ ഹോട്ടൽ ഒ മാഴ്സ് ഹാളിൽ നടക്കും. അക്രലിക്കിൽ ചെയ്ത നാൽപതിലേറെ ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയത്.
രാവിലെ 11 .30 ന് കണ്ണൂർ റെയ്ഞ്ച് ഡി..ഐ. ജി യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്യും ഇതോടൊപ്പം ചന്ദ്രലേഖ രഘുനാഥ് പെൻ, പെൻസിൽ തുടങ്ങിയവ കൊണ്ടു വരച്ച ചിത്രങ്ങളും പ്രദർശനത്തിനുണ്ടാകും. കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മദേഴ്സ് ആർമിയുടെ ഭാരവാഹിയാണ് ഷമീറമഷ്ഹൂദ്.
ഒഴിവു വേളകളിൽ അടുത്ത കാലത്തായി വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളതെന്ന് ഷമീറമഷ്ഹൂദ് അറിയിച്ചു. വാർത്താ സമ്മേളനത്തിൽ വി. രാജേഷ് പ്രേം,ഷബാന ജംഷീർ എന്നിവരും പങ്കെടുത്തു.
Trending :