കണ്ണൂർ : പാട്ടുകളെ സ്നേഹിക്കുന്നവരുടെ വാട്ട്സാപ്പ് കൂട്ടായ്‌മയായ 'പാട്ടിൻ്റെ പാലാഴി'യുടെ സംഗമം ആഗസ്‌ത് 31ന് ശിക്ഷക്ക് സദൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 31 ന് രാവിലെ 10 മണിക്ക് കണ്ണൂർ എസ് എസ് കെ രാഗലയം ടീമിലെ കുട്ടികൾ അവതരിപ്പിക്കുന്ന ഗാനമേളയോട് കൂടി സംഗമം ആരംഭിക്കും.
തുടർന്ന് 11:30ന് ജയന്തി രമേഷിന്റെ അദ്ധ്യക്ഷതയിൽ ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്യും. നിഷാന്ത് കൂലോത്ത് സ്വാഗതം പറയും.എഡിജിപി. എസ്. ശ്രീജിത്ത്, ഡോക്‌ടർ. കെ ഐ അബ്ദുൽ ഗഫൂർ എന്നിവർ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ടോപ്പ് സിംഗർ ഫെയിം ആയ മേദിക (വാക്കുട്ടി), വൈദേഹി വിനോദ്, വേദിക സുരേഷ് എന്നിവരും ചടങ്ങാൻ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ ചെയർമാൻ നിഷാന്ത് കൂലോത്ത്, സജീവൻ ചെല്ലൂർ, സുനിൽ കണ്ണപുരം, ബാലകൃഷ്ണൻ ഇ, ബിനിൽ ബാല, ഇ.മുസ്തഫ എന്നിവർ പങ്കെടുത്തു.