+

കണ്ണൂർ വിമാനതാവളത്തിൽ ടേക്കോഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചു ; എയർ ഇന്ത്യാ എക്സ്പ്രസ് തിരിച്ചിറക്കി

കണ്ണൂർ വിമാനതാവള റൺവേയിൽ ടേക്കോഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചു. തുടർന്ന് കണ്ണൂർ - അബുദബി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി.

കണ്ണൂർ : കണ്ണൂർ വിമാനതാവള റൺവേയിൽ ടേക്കോഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചു. തുടർന്ന് കണ്ണൂർ - അബുദബി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. ഇന്ന് രാവിലെ 6.36 ന് ടേക്കോഫ് ചെയ്ത വിമാനം 45 മിനിറ്റ് കൊണ്ട് തിരിച്ചിറക്കുകയായിരുന്നു.

സാങ്കേതിക പ്രശ്നങ്ങൾ പരിശോധിച്ചു വരികയാണ്. ഇതിനു ശേഷം തകരാറില്ലെന്ന് കണ്ടെത്തിയാൽ യാത്രപുനരാംഭിക്കുമെന്ന് വിമാനതാവള അധികൃതർ അറിയിച്ചു.

facebook twitter