കണ്ണൂർ: പള്ളിക്കുന്നിലെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി എത്തിക്കുന്ന റാക്കറ്റിലെ മുഖ്യപ്രതി അറസ്റ്റിൽ .അത്താഴക്കുന്ന് സ്വദേശി മജീഫാണ് അറസ്റ്റിലായത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ പി.വിനോദ് കുമാറാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം ജയിലിലേക്ക് ബീഡി എറിഞ്ഞു കൊടുക്കുന്നതിനിടെ പനങ്കാവ് സ്വദേശി അക്ഷയ് അറസ്റ്റിലായിരുന്നു. അന്ന് രക്ഷപ്പെട്ടതായിരുന്നു മജീഫ്. ഈ കേസിൽ മറ്റു ഒരു പ്രതി കൂടി അറസ്റ്റിലാവാനുണ്ടെന്ന് പൊലിസ് അറിയിച്ചു.