+

കൂത്തുപറമ്പ് നഗരത്തിൽ ഓടിക്കൊണ്ടിരിക്കെ ഓമ്നി വാനിന് തീപ്പിടിച്ചു

കൂത്തുപറമ്പിൽ ഓടിക്കൊണ്ടിരിക്കുന്ന ഒമ്നി വാൻ തീപിടിച്ചു.വ്യാഴാഴ്ച്ച പുലർച്ചെ നാലു മണിയോടെ കൂത്തുപറമ്പ് നഗരത്തിൽ തലശ്ശേരി റോഡിൽ വച്ചായിരുന്നു സംഭവം

കൂത്തുപറമ്പ് :കൂത്തുപറമ്പിൽ ഓടിക്കൊണ്ടിരിക്കുന്ന ഒമ്നി വാൻ തീപിടിച്ചു.വ്യാഴാഴ്ച്ച പുലർച്ചെ നാലു മണിയോടെ കൂത്തുപറമ്പ് നഗരത്തിൽ തലശ്ശേരി റോഡിൽ വച്ചായിരുന്നു സംഭവം.കൂത്തുപറമ്പ് ഫയർഫോഴ്സിൽ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീ പടരുന്നതിനു മുൻപ് തന്നെ അണക്കുകയിരുന്നു.

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമായി.കൂത്തുപറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു. ഓമ് നിവാൻ ഓടിച്ചിരുന്നയാൾ പുക ഉയരുന്നത് കണ്ട് ഇറങ്ങിയോടിയ തിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

facebook twitter