കണ്ണൂർ :കണ്ണൂരിൽ ബ്രൗൺ ഷുഗർ വേട്ട. ബർണശേരി സ്വദേശി എം രഞ്ചിത്തിനെ കണ്ണൂർ സിറ്റി എസ്.ഐ കെ.കെ രേഷ്മ അറസ്റ്റുചെയ്തു. നേരത്തെ കാപ്പയടക്കം ചുമത്തിയിരുന്ന പ്രതിമയക്കു മരുന്ന് ഇടപാട് നടത്തുന്നതായി മനസിലാക്കിയാണ് പ്രതിയെ സാഹസികമായി പൊലിസ് പിടികൂടിയത്. കണ്ണൂർ സിറ്റി ഇൻസ്പെക്ടർ കെ. സനിൽകുമാറിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന . 2 .79 ഗ്രാം ബ്രൗൺ ഷുഗറാണ് പ്രതിയിൽ നിന്നും പിടി കൂടിയത്. പരിശോധനയിൽ ജൂനിയർ എസ്.ഐ യൂനിസ് , എ എസ്.ഐരാജേഷ്, എസ്.സി. പി. ഒ താജുദ്ദീൻ, സി.പി.ഒ മാരായ മിഥുൻ, ഷിജേഷ്, ഷജിത്ത് സനിൽ എന്നിവരും പങ്കെടുത്തു.