ആർ ശങ്കറിന്റെ പ്രതിമ തകർത്ത സംഭവം ചരിത്രത്തോടുള്ള അവഹേളനം:മാർട്ടിൻ ജോർജ്

08:24 PM Nov 07, 2025 | AVANI MV

കണ്ണൂർ: തിരുവനന്തപുരം പാളയം ആർ.ശങ്കർ സ്‌ക്വയറിലുള്ള ആർ.ശങ്കർ പ്രതിമയ്ക്ക് തിരുവനന്തപുരം കോർപറേഷൻ അധികാരികൾ വരുത്തിയ നാശനഷ്ടങ്ങൾ ചരിത്രത്തോടുള്ള അവഹേളനമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു.ആർ. ശങ്കർ പ്രതിമ തകർത്തതിനെതിരേ കണ്ണൂരിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിനു ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചരിത്രപുരുഷന്മാരെ തമസ്‌കരിക്കുന്ന സംഘപരിവാർ രീതി തന്നെയാണ് സിപിഎമ്മും പിന്തുടരുന്നത്. 

ആർ.ശങ്കർ കണ്ണൂൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി മുഖ്യമന്ത്രിയായ നേതാവാണ്. കണ്ണൂരിന്റെ ഇന്നു കാണുന്ന മികച്ച  വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം ആർ.ശങ്കറിന്റെ സംഭാവനയാണ്. ആർ.ശങ്കറിന്റെ പ്രതിമ കണ്ണൂരിൽ ഇന്ന് അനാഛാദനം ചെയ്യുമ്പോൾ തലസ്ഥാനത്ത് അദ്ദേഹത്തിന്റെ പ്രതിമ തകർത്ത സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.നേതാക്കളായ അഡ്വ. ടി ഒ മോഹനൻ , കെ പ്രമോദ്,ടി ജയകൃഷ്ണൻ,  സുരേഷ് ബാബു എളയാവൂർ ,അഡ്വ. വി പി അബ്ദുൽ റഷീദ് , മനോജ് കൂവേരി ,മാധവൻ മാസ്റ്റർ ,കായക്കൽ രാഹുൽ ,കൂക്കിരി രാജേഷ്, അഡ്വ. പി ഇന്ദിര , കല്ലിക്കോടൻ രാഗേഷ് ,കെ ഉഷ കുമാരി , തുടങ്ങിയവർ സംസാരിച്ചു.