+

പൊതുമേഖലാ ബാങ്കുകളുടെ ലയനവും സ്വകാര്യവൽക്കരണവും ഉപേക്ഷിക്കുക: എസ് ബി ഐ എംപ്ലോയീസ് ഫെഡറേഷൻ

അവശേഷിക്കുന്ന 12 പൊതുമേഖല ബാങ്കുകളെ വീണ്ടും ലയിപ്പിച്ച് പടിപടിയായി സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര ഭരണാധികാരികൾ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്

കണ്ണൂർ : അവശേഷിക്കുന്ന 12 പൊതുമേഖല ബാങ്കുകളെ വീണ്ടും ലയിപ്പിച്ച് പടിപടിയായി സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര ഭരണാധികാരികൾ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ (എസ് ബി ഐ ഇ എഫ് - ബെഫി ) പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവൺമെന്റ് ഓഹരികൾ വിറ്റഴിക്കാനുള്ള നീക്കം അത്യന്തം അപകടകരവും ബാങ്ക് ദേശസാൽക്കരണത്തിൻ്റെ ഉദ്ദേശ ലക്ഷ്യങ്ങളെ തകിടം മറിക്കുന്നതുമാണ്.

സബ് സ്റ്റാഫ് - ക്ലറിക്കൽ തസ്തികകളിൽ സ്ഥിരം നിയമനം നടത്തുക, പുറം കരാർവൽക്കരണം അവസാനിപ്പിക്കുക, താൽക്കാലിക ജീവനക്കാരോടുള്ള ചൂഷണം അവസാനിപ്പിക്കുക-ന്യായമായ വേതനം നൽകുക ,സ്ഥലം മാറ്റങ്ങൾ മാനദണ്ഡപ്രകാരം മാത്രം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ട് നവംബർ 15ന് തിരുവനന്തപുരം ലോക്കൽ ഹെഡ് ഓഫീസിലേക്ക് നടത്തുന്ന ജനകീയ മാർച്ചിന്റെയും ധർണ്ണയുടെയും മുന്നോടിയായിട്ടാണ് കണ്ണൂർ റീജണൽ ബിസിനസ് ഓഫീസിനു മുമ്പിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചത്.

സി ഐ ടി യു ജില്ലാ സെക്രട്ടറി കെ. അശോകൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ (എസ് ബി ഐ ഇ എഫ്) പ്രസിഡണ്ട് അമൽ രവി അധ്യക്ഷത വഹിച്ചു. എം എൻ അനിൽകുമാർ, സി പി സൗന്ദർരാജ്, കെ പ്രകാശൻ, എം അരുൺ, എം നിഖിൽ, പി വിനോദ്, എൻ വി ബാബു തുടങ്ങിയവർ സംസാരിച്ചു. കെ ജയപ്രകാശ് സ്വാഗതവും എം പുരുഷോത്തമൻ നന്ദിയും പറഞ്ഞു. ധർണ്ണയ്ക്ക് മുന്നോടിയായി ജില്ലയിലെ എല്ലാ സ്റ്റേറ്റ് ബാങ്ക് ശാഖകളിലും പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

facebook twitter