കണ്ണൂർ : കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന ക്യാമ്പസ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഷോർട്ട് ഫിലിം മത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു.
5 മുതൽ 20 മിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകൾ മത്സരത്തിനായി സമർപ്പിക്കാം. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് 300 രൂപയാണ്. എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15.
മത്സരത്തിൽ തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് ഒന്നാം സമ്മാനമായി 8000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും ആണ് നൽകുക. ഫിലിം ഫെസ്റ്റിവൽ നവംബർ 18, 19 തീയതികളിൽ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലാണ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ : 7736818981
Trending :