തിരുവന്തപുരം : സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ 5 മുതൽ 7 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം മുൻകരുതലിന്റെ ഭാഗമായി ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിച്ചത് പ്രകാരം സംസ്ഥാനത്ത് നിലവിൽ 26 ക്യാമ്പുകളിലായി 1294 പേരാണ് താമസിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് 05 വീടുകൾ ഭാഗികമായി തകർന്നു.
Trending :