കൊച്ചി : എം.ഡി.എം.എയുമായി ഡോക്ടർ പിടിയിൽ. നോർത്ത് പറവൂർ സ്വദേശി ഹംജാദ് ഹസനാണ് ഡാൻസാഫ് സംഘത്തിൻറെ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഡോക്ടറെ പിടികൂടിയത്.
0.83 ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽനിന്നും കണ്ടെടുത്തത്. ഇയാൾക്ക് ലഹരിഇടപാടുണ്ടെന്ന വിവരത്തെ തുടർന്ന് ഏറെക്കാലമായി ഡാൻസാഫിൻറെ സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു.
നേരത്തെ കൊച്ചിയിൽ ടി.ടി.ഇ മൂന്നു ഗ്രാം എം.ഡി.എം.എയുമായി പിടിയിലായിരുന്നു. ഇതിനുപിന്നാലെയാണ് ഡോക്ടർ മയക്കുമരുന്നുമായി പിടിയിലായിരിക്കുന്നത്.
Trending :