കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസ് ; പ്രതി റമീസിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും

06:18 AM Aug 14, 2025 | Suchithra Sivadas

കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാംപ്രതി റമീസിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിയില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് തീരുമാനം. 

ആലുവയിലെ വീട്ടില്‍ പെണ്‍കുട്ടി എത്തിയപ്പോള്‍ ഉണ്ടായിരുന്ന ആളുകളെ ചോദ്യം ചെയ്തശേഷം റമീസിന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കും. ഇവര്‍ക്ക് പുറമെ റമീസിന്റെ സുഹൃത്തും കേസില്‍ പ്രതിയാകും എന്നാണ് സൂചന. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് പ്രതിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. റമീസിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതില്‍ പൊലീസ് നിയമോപദേശം തേടി വരികയാണ്. കേസ് എന്‍ഐഎ അന്വേഷിക്കണമെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം.