കോഴിക്കോട് : പി വി അന്‍വര്‍ സി പി ഐ എമ്മിനെയും ഇടതുപക്ഷത്തെയും സംബന്ധിച്ച് അടഞ്ഞ അധ്യായമാണെന്നും ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ ഒരു വിഷയമേ അല്ലെന്നും ടി പി രാമകൃഷ്ണന്‍. നിലമ്പൂര്‍ സി പി ഐ എമ്മിന് അനുവദിക്കപ്പെട്ട സീറ്റാണ്. അവിടെ ചിലപ്പോള്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തും, അല്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തും. അതെല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ച ചരിത്രം നിരവധിയുണ്ട്. അന്‍വറില്‍ നിന്ന് എന്ത് പാഠമാണ് നമ്മള്‍ പഠിക്കേണ്ടത്. ഒരു പാഠവും പഠിക്കേണ്ടതില്ല. പാര്‍ട്ടിക്കെതിരായ നിലപാടെടുത്തതിനെ തുടര്‍ന്ന് സ്വാഭാവികമായും ഒഴിവായി. ഇടതുപക്ഷ മുന്നണിക്ക് കരുത്ത് പകരുന്നത് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ്. ഇടതുപക്ഷ മുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് നിലമ്പൂരിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.