കോഴിക്കോട് ഇന്ത്യൻ ഓയിൽ ഡി​പ്പോയിൽ തീപ്പൊരി തെറിച്ച്​ മൂന്ന്​ പേർക്ക്​ പൊള്ളലേറ്റു

02:23 PM Aug 29, 2025 | Neha Nair

ഫറോക്ക്: ഇന്ധനം സ്റ്റോക്ക് ചെയ്യുന്ന ടാങ്ക് അറ്റകുറ്റപണി നടത്തുന്നതിനിടയിൽ വെൽഡിങ്ങ് ചെയ്യുമ്പോൾ തീപ്പൊരി തെറിച്ച് ഐ.ഒ.സി ഡിപ്പോയിലെ മൂന്ന്​ കരാർ ജോലിക്കാർക്ക് പൊള്ളലേറ്റു. ഇവരെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു.

ഡിപ്പോക്ക് അകത്തുള്ളവർ തന്നെ തീയണച്ചു. സ്റ്റേഷൻ ഓഫിസർ സി.കെ. മുരളീധരന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേനാംഗങ്ങൾ സേഫ്റ്റി ടാങ്ക് തണുപ്പിച്ചു.
 

Trending :