+

സൗദിയിൽ ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി മരിച്ചു

സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കോഴിക്കോട് കൊടുവള്ളി കരുവമ്പൊയിൽ സ്വദേശി അബ്ദുറഊഫ്‌ ചീരുൻകണ്ടിയിൽ (48) ഹൃദയാഘാതം മൂലം നിര്യാതനായി. 25 വർഷത്തിലേറെയായി ജുബൈലിൽ ജോലി ചെയ്യുന്ന ഇദ്ദേഹം സജീവ കെ.എം.സി.സി പ്രവർത്തകനാണ്. 

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കോഴിക്കോട് കൊടുവള്ളി കരുവമ്പൊയിൽ സ്വദേശി അബ്ദുറഊഫ്‌ ചീരുൻകണ്ടിയിൽ (48) ഹൃദയാഘാതം മൂലം നിര്യാതനായി. 25 വർഷത്തിലേറെയായി ജുബൈലിൽ ജോലി ചെയ്യുന്ന ഇദ്ദേഹം സജീവ കെ.എം.സി.സി പ്രവർത്തകനാണ്. 

കോഴിക്കോട് കിനാലൂർ സ്വദേശിനി സജ്‌ന റഊഫ് ആണ് ഭാര്യ. രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയും ഉണ്ട്. പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

facebook twitter