തിരുവനന്തപുരം : ആഗസ്റ്റ് 29 മുതൽ സെപ്തംബർ 15 വരെയുള്ള കെ.എസ്.ആർ.ടി.സിയുടെ ഓണക്കാല സ്പെഷ്യൽ സർവീസുകളിലേക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. 84 അധിക സർവീസുകൾ ഓരോ ദിവസവും സർവീസ് നടത്തും.
www.onlineksrtcswift.comലൂടെയും ENTE KSRTC NEO OPRS മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, അടൂർ, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചേർത്തല, ഹരിപ്പാട്, കോട്ടയം, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം, പാല, കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക് 42 അധിക സർവീസുകളാണ് ഒരുക്കിയിരിക്കുന്നത്.
കേരളത്തിൽ നിന്ന് കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, അടൂർ, കൊല്ലം, കണ്ണൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്ന് ബംഗളൂരുവിലേക്ക് 42 അധിക സർവീസുകളുമുണ്ട്.
വിവരങ്ങൾക്ക്: ente ksrtc neo oprs, വെബ്സൈറ്റ്: www.online.keralartc.com, www.onlineksrtcswift.com, : 9447071021, 0471 2463799.