കുമ്പളങ്ങ അച്ചാർ കഴിച്ചിട്ടുണ്ടോ?

12:45 PM Jul 08, 2025 | Kavya Ramachandran

ആവശ്യമുള്ള ചേരുവകൾ:
കുമ്പളങ്ങ – നീളത്തിൽ അരിഞ്ഞത്
കടുക് – ആവശ്യത്തിന്
ഉലുവ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
മുളകുപൊടി – 3 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – 2 ടേബിൾ സ്പൂൺ
കായം – ആവശ്യത്തിന്
ഇഞ്ചി – നീളത്തിൽ അരിഞ്ഞത് ( ഒരു വലിയ കഷ്ണം)
വെളുത്തുള്ളി – ആവശ്യത്തിന്
പച്ചമുളക് – ആവശ്യത്തിന്
വിനാഗിരി – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
ആദ്യം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ഉലുവ എന്നിവ ഇട്ട് പൊട്ടിക്കുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. ശേഷം ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, കായം എന്നിവ ചേർത്ത് വഴറ്റുക. കുമ്പളങ്ങ കഷണങ്ങൾ ചേർത്ത് നന്നായി ഇളക്കുക. ഉപ്പ്, വിനാഗിരി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. കുറഞ്ഞ തീയിൽ വേവിക്കുക. വെള്ളം വറ്റിയ ശേഷം വാങ്ങി ഉപയോഗിക്കാം.