സ്‌കൂള്‍ കാന്റീനുകള്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കുവൈത്ത് അധികൃതര്‍

02:12 PM Aug 29, 2025 | Suchithra Sivadas

കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി സ്‌കൂള്‍ കാന്റീനുകള്‍ക്ക് പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍. കുട്ടികളിലെ അമിതവണ്ണം തടയുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സ്‌കൂള്‍ കാന്റീനുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യപരവും പോഷകപരവുമായ ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നതെന്ന് അതോറിറ്റി അറിയിച്ചു.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതികളിലൊന്നാണ് സ്‌കൂള്‍ കാന്റീന്‍ വികസന പദ്ധതി. ഇത് ഭാവി തലമുറയ്ക്ക് സുരക്ഷിതവും പോഷകസമൃദ്ധവുമായ സ്‌കൂള്‍ അന്തരീക്ഷം ഒരുക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്.

Trending :