+

വെറും 8,800 രൂപക്ക് ഒരു വിസ; ഈ രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയുമാകാം

പ്രകൃതി ദൃശ്യങ്ങൾക്കും സവിശേഷ ജീവിതശൈലിക്കും പേരുകേട്ട ഈ രാജ്യം തുച്ഛമായ തുകക്ക് വിസ വാഗ്ദാനം ചെയ്യുന്നു. രാജ്യത്ത് നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഒരു ഡിജിറ്റൽ നോമാഡ് വിസയാണിത്. 

പ്രകൃതി ദൃശ്യങ്ങൾക്കും സവിശേഷ ജീവിതശൈലിക്കും പേരുകേട്ട ഈ രാജ്യം തുച്ഛമായ തുകക്ക് വിസ വാഗ്ദാനം ചെയ്യുന്നു. രാജ്യത്ത് നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഒരു ഡിജിറ്റൽ നോമാഡ് വിസയാണിത്. നിങ്ങൾ ഫ്രീലാൻസർ, സംരംഭകൻ, വിദേശ കമ്പനിയുടെ ജീവനക്കാരൻ ആരുമാകട്ടെ, ഈ വിസയ്ക്ക് അപേക്ഷിക്കാം. കോസ്റ്റാറിക്കയാണ് ആളുകളെ തേടുന്നത്.
യോഗ്യത
    തൊഴിലാളിയോ ഫ്രീലാൻസറോ തൊഴിൽ ചെയ്യുന്ന പ്രൊഫഷണലോ ആണെങ്കിൽ വിസയ്ക്ക് അപേക്ഷിക്കാം
    കോസ്റ്റാറിക്കയുടെ പുറത്തുള്ള കമ്പനിക്കോ ക്ലയന്റിനോ വേണ്ടി പൂർണമായും ഓൺലൈനായാണ് ജോലി ചെയ്യേണ്ടത്
    ഒരു വർഷം വരെ കോസ്റ്റാറിക്കയിൽ താമസിക്കണം. അധികമായി ഒരു വർഷത്തേക്ക് പുതുക്കാനുള്ള ഓപ്ഷനുണ്ട്
    കുറഞ്ഞത് 3,000 ഡോളർ (ഏകദേശം 2,62,476 രൂപ) പ്രതിമാസ വരുമാനം ഉണ്ടായിരിക്കണം, നിങ്ങൾ കുടുംബത്തോടൊപ്പം അപേക്ഷിക്കുകയാണെങ്കിൽ അത് 4000 ഡോളർ (ഏകദേശം 3,49,967 രൂപ) ആയിരിക്കണം.
    നികുതിരഹിത വരുമാനം, ഊഷ്മളമായ കാലാവസ്ഥ, ആഗോള പ്രൊഫഷണലുകൾ എന്നിവയൊക്കെ കോസ്റ്റാറിക്കയിലുണ്ടാകും
    ആവശ്യമായ രേഖകൾ
    സാധുവായ പാസ്പോർട്ട്
    ക്രിമിനൽ രേഖയുണ്ടാകരുത്
    കോസ്റ്റാറിക്കയിലെ സാധുവായ ആരോഗ്യ ഇൻഷുറൻസ്
    ഓൺലൈനായി അപേക്ഷിക്കുമ്പോൾ കോസ്റ്റാറിക്കയ്ക്ക് പുറത്തായിരിക്കണം താമസം
    കഴിഞ്ഞ 12 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകളുടെയോ ശമ്പള സ്ലിപ്പുകളുടെയോ രൂപത്തിലുള്ള വരുമാനം തെളിയിക്കുന്ന രേഖ.
    നിങ്ങളുടെ ജോലിസ്ഥലം സ്ഥിരീകരിക്കുന്ന തൊഴിലുടമയിൽ നിന്നോ ക്ലയന്റുകളിൽ നിന്നോയുള്ള കത്തോ കരാറോ.
    കഴിഞ്ഞ ആറ് മാസത്തെ ക്രിമിനൽ പശ്ചാത്തല പരിശോധന.
    റിമോട്ട് ജോലിയുടെയോ സ്വയം തൊഴിലിന്റെയോ തെളിവ്
    എല്ലാ രേഖകളും സ്പാനിഷിലേക്ക് വിവർത്തനം ചെയ്യണം
എങ്ങനെ അപേക്ഷിക്കാം
ഔദ്യോഗിക ഇമിഗ്രേഷൻ വെബ്സൈറ്റ് വഴി നിങ്ങൾക്ക് കോസ്റ്റാറിക്കയുടെ ഡിജിറ്റൽ നോമാഡ് വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. നൂറ് ഡോളർ (ഏകദേശം 8,749 രൂപ) ആണ് വിസയുടെ ഫീസ്. വിസ ഇഷ്യൂ ചെയ്യാനായി 90 ഡോളർ (7,874 രൂപ) നൽകണം
Trending :
facebook twitter