+

മലബാർ സ്പെഷ്യൽ വിഭവം തയ്യാറാക്കിയലോ

ആവശ്യമായവ: ബീഫ് - 1/2 kg സവാള - 2 എണ്ണം പച്ചമുളക് - 4 എണ്ണം ഇഞ്ചി

ആവശ്യമായവ:

ബീഫ് - 1/2 kg

സവാള - 2 എണ്ണം

പച്ചമുളക് - 4 എണ്ണം

ഇഞ്ചി
ചതച്ചത് } 1/2 tbsp
വെളുത്തുള്ളി

മഞ്ഞൾ പൊടി - 1/2 tsp

മുളക് പൊടി - 1 tsp

ഗരം മസാല പൊടി - 1 tsp

കുരുമുളക് പൊടി - 1/2 tsp

മല്ലി ഇല അരിഞ്ഞത് - 1/4 cup

കറിവേപ്പില - 1 തണ്ട്

വെളിച്ചെണ്ണ - ആവിശ്യത്തിന്

ഉപ്പ്‌ - ആവിശ്യത്തിന്

മൈദ - 2 cup

ഓയിൽ - ആവിശ്യത്തിന്

മുട്ട - 2 എണ്ണം

പഞ്ചസാര - 2 tbsp

മലബാർ ഇറച്ചി പത്തിരി തയാറാക്കുന്നവിധം:

ബീഫ് നന്നായി കഴുകി മഞ്ഞൾപൊടി, കുരുമുളക്‌പൊടി, ഉപ്പ് , മുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് വേവിച്ച് എടുക്കുക.

ശേഷം മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചത് വഴറ്റുക.ഒന്ന് മൂത്തു വരുമ്പോൾ സവാള, പച്ചമുളക് ചേർത്ത് വഴറ്റുക.

ഇതിലേക്ക് ബാക്കി ഉള്ള മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക്‌പൊടി, ഗരംമസാല, ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. വേവിച്ചു വെച്ച ബീഫ് ചേർത്ത് യോജിപ്പിക്കുക.

മൈദയും ഉപ്പും കുറച്ച് വെള്ളവും ചേർത്ത് ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കുക. ചെറിയ ഉരുളകൾ ആക്കി പൂരിയുടെ വലുപ്പത്തിൽ പരത്തുക. ഒരു പൂരി എടുത്തു അതിന്റെ നടുവിൽ കുറച്ചു ബീഫ് മസാല വെക്കുക. മുകളിൽ ഒരു പൂരി കൂടി വെച്ച് അരുക്‌ നന്നായി ഒട്ടിച്ച് മടക്കി എടുക്കുക ശേഷം ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക.

ഒരു പാത്രത്തിൽ 2 മുട്ടയും,ലേശം പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക.

ഒരു നോൺസ്റ്റിക്കിന്റെ തവയിൽ 1 ടീ സ്പൂണ് നെയ്യ് അല്ലെങ്കിൽ എണ്ണ ഒഴിക്കുക. വറുത്തു വെച്ചിരിക്കുന്ന ഓരോ ഇറച്ചി പത്തിരി മുട്ടയിൽ മുക്കി ഒന്നുകൂടി തവയിൽ ഇട്ട് വാട്ടി എടുക്കുക.

facebook twitter