ചേരുവകള്‍
ബസ്മതി അരി/ ജീരകശാല അരി – 2 കപ്പ്
നെയ്യ് – 4 ടേബിള്‍ സ്പൂണ്‍
കശുവണ്ടി പരിപ്പ് – 3 ടേബിള്‍ സ്പൂണ്‍
ഉണക്കമുന്തിരി – 3 ടേബിള്‍ സ്പൂണ്‍
കാരറ്റ് -1
സവാള നീളത്തില്‍ അരിഞ്ഞത് – 1
ഏലയ്ക്ക – 5
ഗ്രാമ്പു – 4
കറുവപ്പട്ട – ഒരു ചെറിയ കഷ്ണം
പെരുംജീരകം – അര ടീസ്പൂണ്‍
കുരുമുളക് – അര ടീസ്പൂണ്‍
സവാള ചെറുതായി അരിഞ്ഞത് – ഒന്നിന്റെ പകുതി
പച്ചമുളക് – 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂണ്‍
വെള്ളം – 4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
നാരങ്ങാനീര് – ഒന്നിന്റെ പകുതി
മല്ലിയില അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
അരി അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.
നെയ്യ് ചൂടാക്കി കശുവണ്ടി പരിപ്പ്, ഉണക്കമുന്തിരി, അരിഞ്ഞ കാരറ്റ്, ഒരു സവാള ഇവ വറുത്തു കോരുക.
നെയ്യിലേക്ക് ഏലയ്ക്ക, ഗ്രാമ്പു, കറുവാപ്പട്ട, പെരുംജീരകം, കുരുമുളക് എന്നിവ ചേര്‍ക്കുക.
ഇതിലേക്ക് അരിഞ്ഞ ഒരു സവാളയുടെ പകുതി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ഇവ ചേര്‍ക്കുക.
ഉള്ളി ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ അരി ചേര്‍ക്കുക.
ചെറിയ തീയില്‍ അഞ്ചു മിനിറ്റ് വറക്കുക.
അരിയിലേക്ക് 4 കപ്പ് തിളച്ച വെള്ളം, ഉപ്പ്, ഒരു നാരങ്ങയുടെ പകുതി നാരങ്ങാനീര് എന്നിവ ചേര്‍ക്കുക.
തീ കുറച്ച് പാത്രം അടച്ച് ചെറിയ തീയില്‍ വീണ്ടും 10 മിനിറ്റ് കൂടി വേവിക്കുക.
തീ ഓഫ് ചെയ്ത ശേഷം വറുത്തുവച്ച സവാള, കാരറ്റ്, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, മല്ലിയില എന്നിവ ചേര്‍ക്കുക.