ആലക്കോട്: അനധികൃതമദ്യവിൽപ്പന പിടികൂടാനെത്തിയ എക്സൈസുകാർക്ക് നേരെ കത്തി വീശിയ യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി. ആലക്കോട് റെയ്ഞ്ച് ഇൻസ്പെക്ടർ സി.എച്ച് നസീബിൻ്റെ നേതൃത്വത്തിൽ ചെറു പാറയിൽ വെച്ചാണ് അനധികൃത മാഹി മദ്യവിൽപ്പനക്കാരനെ പിടികൂടാൻ ശ്രമിച്ചത്.
ചെറുപാറയിൽ വെച്ചു സ്കൂട്ടറിൽ കടത്തുകയായിരുന്ന 15.5 ലിറ്റർ മദ്യവുമായി ശിവ പ്രകാശെന്ന യാളെയാണ് പിടികൂടിയത്. സ്കൂട്ടർ ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് ഇയാളെ എക്സൈസ് ഓഫിസിലെത്തിക്കുന്നതിനിടെയാണ് എക്സൈസ് സംഘത്തിന് നേരെ അരയിൽ നിന്നും കത്തിയെടുത്ത് വീശിയത്. ഉടൻ എക്സൈസ് ഉദ്യോഗസ്ഥർ പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കി സ്റ്റേഷനിലെത്തിച്ചു. ഇയാൾ വീണ്ടും മാനസികവിഭ്രാന്തി കാണിച്ചതിനെ തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം കോഴിക്കോട് കുതിരവട്ടത്ത് പ്രവേശിപ്പിച്ചു.