മലപ്പുറത്ത് 12 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

07:10 PM Mar 01, 2025 | AVANI MV

മലപ്പുറം:  12 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ . അസം നഗൗൺ ബർപനി ബഗാൻ സ്വദേശി നസെദ് അലി (28)യാണ് എക്സൈസിന്റെ പിടിയിലായത്. ഇന്നലെ  പുലർച്ചെ രണ്ടു മണിയോടെയാണ് എക്സൈസ് സംഘം ഇയാളെ നിലമ്പൂർ പൂക്കോട്ടുംപാടത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

എക്‌സൈസ് കമീഷണർ സ്‌ക്വാഡ് അംഗവും മലപ്പുറം എക്‌സൈസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടറുമായ ടി. ഷിജുമോന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. നിലമ്പൂർ എക്‌സൈസ് ഇൻസ്‌പെക്ടർ ടി.എച്ച്. ഷഫീക്കിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർമാരായ കെ.എ അനീഷ്, അരുൺ കുമാർ, ഇ.ടി ജയാനന്ദൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സി.ടി. ഷംനാസ്, ഇ. പ്രവീൺ, കെ.വി. വിപിൻ, അഖിൽദാസ്, എം. രാജേഷ്, എബിൻ സണ്ണി എന്നിവർ ഉൾപ്പെടുന്ന എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്.