മാന്നാർ: 16 വയസുള്ള അതിജീവിതയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ഒൻപത് വർഷം തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചെന്നിത്തല ചെറുകോൽ ഒറ്റത്തെങ്ങിൽ പുത്തൻവീട്ടിൽ ജോർജിന്റെ മകൻ ഡൊമനിക് ജോർജിനെയാണ് (57)കോടതി ശിക്ഷിച്ചത്.
ചെങ്ങന്നൂർ അതിവേഗ കോടതി ജഡ്ജി ആർ. സുരേഷ്കുമാറാണ് വിധി പ്രസ്താവിച്ചത്. 16 വയസുള്ള അതിജീവിതയോട് ലൈംഗികാതിക്രമം നടത്തിയ കേസിലാണ് പ്രതിക്കെതിരേ ശിക്ഷ വിധിച്ചത്.മാന്നാർ പോലീസ് സ്റ്റേഷൻ ഗ്രേഡ് എഎസ്ഐ എം.എസ്. ബിന്ദു അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി.
മാന്നാർ പോലീസ് സബ്ഇൻസ്പെക്ടർ സി.എസ്.അഭിറാം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരേ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി.വാദിഭാഗത്തിനുവേണ്ടി സെപെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രാജേഷ് കുമാർ കോടതിയിൽ ഹാജരായി.