സൗദി അറേബ്യയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ജിദ്ദ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് സക്കാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പിടികൂടിയത്. 646,000 ആംഫെറ്റമൈന്‍ ഗുളികകളാണ് അധികൃതര്‍ കണ്ടെടുത്തത്.
ഭക്ഷ്യവസ്തുക്കളുമായെത്തിയ ഒരു ഷിപ്‌മെന്റില്‍ ഫാവ ബീന്‍സ് എന്ന് ലേബല്‍ ചെയ്തിരുന്ന ഭക്ഷ്യവസ്തുവിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ആംഫെറ്റമൈന്‍ ഗുളികകള്‍ കണ്ടെടുത്തതെന്ന് സക്കാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് വക്താവ് ഹമൗദ് അല്‍ ഹര്‍ബി പറഞ്ഞു.
നൂതന സുരക്ഷാ സ്‌ക്രീനിങ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നടത്തിയ പതിവ് കസ്റ്റംസ് പരിശോധനയിലാണ് കാര്‍ഗോ ഷിപ്പ് പിടിയിലായത്. സംഭവത്തില്‍ സൗദിയിലുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവരാണ് ഷിപ്‌മെന്റ് സ്വീകരിക്കാനിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ് നടത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോളുമായി സഹകരിച്ച് കസ്റ്റംസ് അധികൃതരാണ് ഇവരെ പിടികൂടിയത്.