പട്ടാമ്പിയില്‍ വീണ്ടും എം.ഡി.എം.എ വേട്ട:ഒരാള്‍ അറസ്റ്റില്‍

03:20 PM Mar 01, 2025 | AVANI MV

പാലക്കാട്: പട്ടാമ്പിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും എം.ഡി.എം.എ വേട്ട, 21.5 ഗ്രാം നിരോധിത മയക്കുമരുന്നുമായി ഒരാള്‍ അറസ്റ്റില്‍. ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര മച്ചാമ്പുള്ളി വീട്ടില്‍ മുസ്തഫ(56)യെയാണ് അറസ്റ്റ് ചെയ്തത്. 

പട്ടാമ്പി ബൈപാസ് റോഡിനു സമീപം നടത്തിയ വാഹനപരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. പട്ടാമ്പി പോലീസ് ഇന്‍സ്‌പെക്ടര്‍ പദ്മരാജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പട്ടാമ്പിയില്‍ വ്യാഴാഴ്ച നടന്ന വാഹനപരിശോധനയില്‍ 159.54 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു. രണ്ടിടങ്ങളിലായി മൂന്നു പേരാണ് വ്യാഴാഴ്ച അറസ്റ്റിലായത്.