കണ്ണൂർ : പൊതുവിദ്യാഭ്യാസ രംഗത്ത് ഒൻപത് വർഷം കൊണ്ട് 5000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനമാണ് നടന്നിട്ടുള്ളതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പടിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 45,000 ക്ലാസ് മുറികൾ സ്മാർട്ട് ആവാൻ പോകുന്നു.
ഇതൊരു ചരിത്രമാണെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ കെ.കെ ശൈലജ എംഎൽഎ അധ്യക്ഷയായി. പുതുതായി നിർമ്മിച്ച കമ്പ്യൂട്ടർ ലാബിലേക്ക് എം എൽ എ ഫണ്ടിൽ നിന്നും 20 കമ്പ്യൂട്ടറുകൾ കെ കെ ശൈലജ എംഎൽഎ അനുവദിച്ചു. പരിപാടിയിൽ അക്ഷർ ദേവ് എഴുതിയ ‘ഇൻസെന്റീവ്’ എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. കുട്ടികളുടെ പുസ്തകങ്ങൾ ചേർത്ത് ഒരു പ്രദർശനവും കുട്ടികൾക്കായി രണ്ട് ദിവസത്തെ പഠന ക്യാമ്പും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
തലശ്ശേരി പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി.എഞ്ചിനീയർ ഷാജി തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നര കോടി രൂപ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.
ഇരുനിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ പ്രിൻസിപ്പൽ റൂം, സ്റ്റാഫ് റൂം, റസ്റ്റ് റൂം, കമ്പ്യൂട്ടർ ലാബ്, സ്റ്റോർ റൂം, ടോയിലറ്റ് ബ്ലോക്ക്, ഹാൾ എന്നിവ ഉൾപ്പെടുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ, പടിയൂർ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി. ഷിനോജ്, കണ്ണൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ബിയാട്രിസ് മരിയ പി.എക്സ്, സ്കൂൾ പ്രിൻസിപ്പൽ കെ പ്രേമരാജൻ, ഹെഡ്മാസ്റ്റർ വി വി സുരേഷ്കുമാർ, പി ടി എ പ്രസിഡന്റ് എം സന്തോഷ്, എസ് എം സി ചെയർമാൻ സി.കെ ഷാജി , അഡ്വ. എം.സി രാഘവൻ, സി.ദിനേശൻ,കെ.പി ബാബു, കെ.വി സബാഹ് മാസ്റ്റർ, എ.എസ് അനിരുദ്ധൻ,സ്റ്റാഫ് പ്രതിനിധി കെ.കെ പ്രമീള, സ്കൂൾ ലീഡർ പി വി തീർത്ഥ, എന്നിവർ സംസാരിച്ചു.