+

കാര്‍ പച്ചക്കറി വണ്ടിയില്‍ ഇടിച്ചെന്ന് ആരോപിച്ച്‌ ആള്‍ക്കൂട്ട മര്‍ദനം; രാജസ്ഥാനില്‍ 25കാരന്‍ കൊല്ലപ്പെട്ടു

ആള്‍ക്കൂട്ടമര്‍ദനത്തില്‍ രാജസ്ഥാനില്‍ 25കാരന്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ബില്‍വാരയില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.ടോങ്ക് സ്വദേശിയായ സിതാറാം കീറാണ് കൊല്ലപ്പെട്ടത്.
ജയ്പുർ:ആള്‍ക്കൂട്ടമര്‍ദനത്തില്‍ രാജസ്ഥാനില്‍ 25കാരന്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ബില്‍വാരയില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.ടോങ്ക് സ്വദേശിയായ സിതാറാം കീറാണ് കൊല്ലപ്പെട്ടത്. പച്ചക്കറി വണ്ടിയുമായി കാര്‍ ഉരസിയെന്ന് ആരോപിച്ചാണ് ഇരുപതോളം ആളുകള്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചത്.

സംഭവത്തെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. സിതാറാമും സുഹൃത്തുക്കളും ചേര്‍ന്ന് രാത്രി 7.30യ്ക്ക് ബന്ധുവിന്റെ വീട്ടില്‍ പോകുന്ന വഴിയാണ് സംഭവം നടക്കുന്നത്. യാത്രക്കിടെയാണ് പച്ചക്കറി വണ്ടിയുമായി കാര്‍ ഇടിച്ചത്. 

തുടര്‍ന്ന് ഉടമയും വാഹനം ഓടിച്ച യുവാവുമായി വാക്കേറ്റമുണ്ടായത്. കൂടുതല്‍ ആളുകള്‍ എത്തിയതോടെയാണ് സ്ഥിതിഗതികള്‍ രൂക്ഷമായത്. കാറില്‍ നിന്നും യുവാവിനെ പുറത്തേക്ക് വലിച്ചിറക്കി ആളുകള്‍ മര്‍ദിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. 

കൊലപാതകത്തെ തുടര്‍ന്ന് പെട്ടെന്നാണ് പ്രതിഷേധം ഉയര്‍ന്നത്. ഉടന്‍തന്നെ പ്രതികളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുമ്ബിലും രാത്രി വൈകിയും ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തി. സീതാറാമിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ബില്‍വാര്‍ എംഎല്‍എ ഗോപിചന്ദ് മീനയും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. 

മുഖ്യപ്രതിയായ ഷരീഫിനെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. കണ്ടാല്‍ അറിയാവുന്ന 16 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിദേയമായതായി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ജഹാസ്പൂരില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

facebook twitter