+

മോദി വിരമിക്കണമെന്ന് പറഞ്ഞിട്ടില്ല, സംഘടന ആവശ്യപ്പെടുന്നതുവരെ തുടരും: വിരമിക്കല്‍ അഭ്യൂഹം തള്ളി മോഹന്‍ ഭാഗവത്

സംഘടന ആവശ്യപ്പെടുന്നതുവരെ സ്ഥാനത്ത് തുടരുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

എഴുപത്തിയഞ്ച് വയസ് തികഞ്ഞാല്‍ പ്രധാനമന്ത്രി വിരമിക്കുമോ എന്ന ചോദ്യത്തിന് പരോക്ഷ ഉത്തരവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. നരേന്ദ്ര മോദി വിരമിക്കണമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. താനും വിരമിക്കുമെന്ന് പറഞ്ഞിട്ടില്ല. സംഘടന ആവശ്യപ്പെടുന്നതുവരെ സ്ഥാനത്ത് തുടരുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. സെപ്റ്റംബര്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75 വയസ് തികയും. ഈ ഘട്ടത്തില്‍ മോദി പ്രധാനമന്ത്രി പദത്തില്‍ തുടരുമോ എന്ന് ചോദ്യം ഉയര്‍ന്നിരുന്നു.

രാഷ്ട്രീയ നേതാക്കള്‍ 75 വയസ് കഴിഞ്ഞാല്‍ വിരമിക്കണമെന്ന് മുന്‍പ് മോഹന്‍ ഭാഗവത് നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മറ്റുള്ളവര്‍ക്ക് അവസരം നല്‍കുന്നതിന് നേതാക്കള്‍ മാറിനില്‍ക്കണമെന്നായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്. മോദിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു പരാമര്‍ശം. എന്നാല്‍ ഇത് മോദിയെ ലക്ഷ്യംവെച്ചുള്ള പരാമര്‍ശമാണെന്ന വ്യാഖ്യാനം ഉയര്‍ന്നിരുന്നു. എന്നാല്‍ മോദിക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ബിജെപി അതിനെ പ്രതിരോധിച്ചത്.

Trending :
facebook twitter