യുപി: ഉത്തർപ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭർതൃവീട്ടുകാർ നിർബന്ധിപ്പിച്ച ആസിഡ് കുടിപ്പിച്ച യുവതിക്ക് ദാരുണാന്ത്യം.കലഖേദ ഗ്രാമത്തിലെ പർവേസ് എന്നയാളുടെ ഭാര്യ ഗള്‍ഫിസ (23) ആണ് മരിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഗള്‍ഫിസയെ ഭർതൃവീട്ടുകാർ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിച്ചു. പണമായി 10 ലക്ഷം രൂപയും കാറും ആവശ്യപ്പെട്ടായിരുന്നു പീഡനം. ഒരു വർഷം മുമ്ബായിരുന്നു യുവതിയുടെ വിവാഹം.
ഓഗസ്റ്റ് 11-നാണ് പ്രതികള്‍ ഗള്‍ഫിസയെ നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗള്‍ഫിസ 17 ദിവസം ജീവനുവേണ്ടി പോരാടിയ ശേഷമാണ് മരിച്ചത്. മരിച്ച യുവതിയുടെ പിതാവ് ഫുർകാന്റെ പരാതിയില്‍ പർവേസിന്റെയും ഇയാളുടെ മാതാപിതാക്കളുടെയുമടക്കം ഏഴു പേർക്കെതിരേ ബിഎൻഎസിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. പർവേസ്, അസിം, ഗുലിസ്ത, മോനിഷ്, സെയ്ഫ്, ഡോ. ഭുര, ബബ്ബു എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.