ഓപ്പറേഷൻ സിന്ദൂറിൻറെ വിജയത്തിന് പിന്നിൽ മേക്ക് ഇൻ ഇന്ത്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സാങ്കേതിക വിദ്യയുടെ വജയമായിരുന്നു കണ്ടത്. അതിർത്തി കടന്ന് കിലോ മീറ്ററുകൾ അപ്പുറമുള്ള തീവ്രവാദികളുടെ ഒളിത്താവളങ്ങൾ തകർക്കാൻ നമ്മുടെ സേനയ്ക്കായി. മണിക്കൂറുകൾക്കകം പാകിസ്ഥാൻ പിന്തുണയ്ക്കുന്ന തീവ്രവാദികളെ മുട്ടുകുത്തിക്കാനായി. ഇന്ത്യയുടെ പുതിയ മുഖം ലോകത്തെ കാണിക്കാൻ നമ്മുടെ സേനയ്ക്ക് കഴിഞ്ഞെന്നും നരേന്ദ്രമോദി പറഞ്ഞു.
അതേസമയം ഓപ്പറേഷന് സിന്ദൂരിന് പിന്നിൽ രാഷ്ട്രീയ നിശ്ചയ ദാർഢ്യമുണ്ടായിരുന്നു എന്ന വ്യോമസേന മേധാവിയുടെ പ്രസ്താവനയെ പിന്തുണച്ച് കരസേനമേധാവി ജനറൽ ഉപേന്ദ്രദ്വിവേദി രംഗത്തെത്തി. സർക്കാർ സേനയ്ക്ക് പൂർണ്ണ പിന്തുണ നൽകിയെന്നും കരസേന മേധാവി പറഞ്ഞു. ഐഐടി മദ്രാസിൽ നടന്ന പരിപാടിയിലാണ് സേനയ്ക്ക് പൂർണ്ണാധികാരം ഓപ്പറേഷൻ സിന്ദൂരിൽ സർക്കാർ നൽകിയിരുന്നുവെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കിയത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം എന്താണ് ചെയേണ്ടതെന്ന് നിങ്ങൾ തീരുമാനിക്കൂ എന്നാണ് പ്രതിരോധമന്ത്രി പറഞ്ഞത്. ആത്മവിശ്വാസവും ദിശാബോധവും സർക്കാർ നൽകിയെന്നും കരസേന മേധാവി കൂട്ടിച്ചേർത്തു.