ഒരു നാടിനെ ഒന്നാകെ വിറപ്പിച്ച യക്ഷി , സുമതിയെന്ന പേര് കേട്ടാൽ പോലും ഭയപ്പെട്ടിരുന്ന മനുഷ്യർ , കേരളത്തിലെ നിഗൂഢതകളുടെ ചരിത്രത്തിലെ മുൻനിരയിലെ പേരാണ് സുമതി വളവ്.ഇത് ഫ്ലാഷ് ബാക്ക് എന്നാൽ ഇന്ന് കേരളക്കരയൊന്നാകെ നെഞ്ചേറ്റിയ പേരായി സുമതി മാറിക്കഴിഞ്ഞു .പ്രേക്ഷകരെ പേടിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും തരംഗമാവുകയാണ് വിഷ്ണു ശശി ശങ്കർ - അഭിലാഷ് പിള്ള ചിത്രം സുമതി വളവ് .
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് സുമതി വളവ് .ബ്ലോക്കബ്സ്റ്റർ ഹിറ്റ് ചിത്രം മാളികപ്പുറത്തിനു ശേഷം അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമെന്നത് തന്നെയാണ് ചിത്രത്തിനെ പ്രതീക്ഷ ഉയർത്തിയതും .കേരളത്തിലെ ജനങ്ങൾക്ക് കേട്ട് കേൾവി മാത്രമുണ്ടായിരുന്ന സുമതിഎന്ന യക്ഷി സ്‌ക്രീനിലെത്തിയപ്പോൾ കഥയ്ക്ക് പുറമെ ചിത്രത്തിലെ ഗാനങ്ങൾക്കും വലിയ പിന്തുണയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത് .
ചില സിനിമകൾ വിജയം നേടിയാലും പാട്ടുകൾ ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട് .പരാജയപ്പെട്ട സിനിമകളിലെ പാട്ടുകൾ ജനങ്ങളേറ്റെടുക്കുന്ന കാഴ്ചയും നാം കാണാറുണ്ട് .ചുരുങ്ങിയ ദിവങ്ങൾ കൊണ്ട് തന്നെ പ്രേക്ഷക പ്രീതി നേടിയ സുമതി വളവിലെ ഗാനങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു .
അർജുൻ അശോകൻ , ഗോകുൽ സുരേഷ് , ബാലു വർഗീസ് , മാളവിക മനോജ്, ഗോപിക അനിൽ , ശിവദ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ജോസഫ്, കാണണേ, പത്താം വളവ്, കാവൽ, മാളികപ്പുറം തുടങ്ങിയ സിനിമകൾക്ക് സംഗതമൊരുക്കിയ ആളാണ് രഞ്ജിൻ രാജ്
ഒരു പാട്ട് ഹിറ്റ് ആയാൽ അതിന്റെ സ്റ്റെപ്പുകൾക്ക് ചുവടുവെക്കുന്നതാണ് സോക്കൽ മീഡിയയിലെ ഇപ്പോഴത്തെ ട്രെൻഡ് .ചിത്രത്തിലെ ശോകം വേണ്ട മൂകം വേണ്ട എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടു വെച്ച് നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത് . ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾയ്ക്കിടെ നായികമാർ ചുവടു വച്ചതും ആരാധകർ ഏറ്റെടുത്തിരുന്നു .
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.തിയ റിലീസുകൾ തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോഴാണ് ഇത്രയും മികച്ചൊരു കളക്ഷൻ സുമതി വളവിന് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിൽ രണ്ടുദിനം കൊണ്ട് അഞ്ച് കോടിയിലധികം കളക്ഷൻ ചിത്രം നേടിയിരുന്നു.