രാത്രിയിലെ ഉറക്കമില്ലായ്മ നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ്. പലവിധ പൊടിക്കൈകള്‍ പരീക്ഷിച്ചാലും നമ്മളില്‍ പലര്‍ക്കും രാത്രി സ്വസ്ഥമായ ഉറക്കം ലഭിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ. എന്നാല്‍ അത്തരത്തില്‍ ഉറക്കമില്ലാത്തവര്‍ക്ക് രാത്രി സ്വസ്ഥമായി ഉറങ്ങാന്‍ ഉള്ള ഒരു എളുപ്പവഴി പറഞ്ഞുതരാം.
ഉറക്കിമില്ലാത്തവര്‍ രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് ചെറുചൂടുവെള്ളത്തില്‍ കുളിക്കാന്‍ ശ്രമിക്കുക. കാരണം ചൂട് വെള്ളത്തില്‍ കുളിക്കുന്നത് നിങ്ങളുടെ പേശികളെ ലൂസ് ആക്കും. കൂടാതെ ചെറുചൂടുവെള്ളത്തില്‍ കുളിക്കുന്നത് മെന്റല്‍ സ്ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കുകയും, ശരീരത്തിന് നല്ല റിഫ്രഷിംഗ് ഫീല്‍ നല്‍കാന്‍ സഹായിക്കുകയും ചെയ്യും.
അതിനാല്‍, രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് കുളിക്കുന്നത് നല്ലതാണ്. അതുപോലെ, തല നനയ്ക്കുകയാണെങ്കില്‍ തന്നെ ചെറു ചൂടുവെള്ളം മാത്രം എടുക്കാന്‍ ശ്രദ്ധിക്കുക. കാരണം നല്ല ചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകുന്നു. അതുപോലെ, മേല്‍ കഴുകുമ്പോള്‍ നല്ല ചൂടുള്ള വെള്ളം എടുത്താല്‍ അത് ചര്‍മ്മം വരണ്ട് പോകുന്നതിനും കാരണമാകും. എന്നാല്‍ സ്ഥിരമായി രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് കുളിക്കുന്നതും അത്ര നല്ലതല്ല. കാരണം അത് ജലദോഷത്തിനും മറ്റ് അസുഖങ്ങള്‍ക്കും കാരണമായേക്കാം.