നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണം ; പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍

07:31 AM Jul 23, 2025 |


യെമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍.നിമിഷപ്രിയ ഉടന്‍ മോചിതയാകുമെന്ന പ്രചരണം തലാലിന്റെ സഹോദരന്‍ നിഷേധിച്ചു. മോചനമല്ല, വധശിക്ഷ ഉടന്‍ നടപ്പാകുകയാണ് ഉണ്ടാവുക എന്ന് പോസ്റ്റില്‍ പറയുന്നു. ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ. പോള്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ വീഡിയോയിലൂടെ മോചനം സാധ്യമാകുമെന്ന് പറഞ്ഞിരുന്നു. മറ്റ് റിപ്പോര്‍ട്ടുകളും ഇതിനോടൊപ്പം പുറത്തുവന്നു.

യെമനിലെ സനയില്‍ നിന്ന് പുറത്തിറക്കിയ വീഡിയോയിലാണ് ഡോ. പോള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. നിമിഷപ്രിയയുടെ അമ്മയുള്‍പ്പടെ ഉള്ളവര്‍ക്ക് നന്ദി അറിയിച്ചാണ് വീഡിയോ പുറത്തുവിട്ടത്. അതേസമയം ഡോ. പോളിന്റെ അവകാശവാദം വ്യാജമാണെന്ന് യെമനില്‍ നിമിഷപ്രിയയുടെ അമ്മയ്ക്കൊപ്പമുള്ള സാമൂവല്‍ ജെറോം പറഞ്ഞു.

യെമനിലെയും ഇന്ത്യയിലെയും നേതാക്കളുടെ ശ്രമങ്ങളെ തുടര്‍ന്നാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതെന്നാണ് ഡോ. പോള്‍ പറഞ്ഞത്, എന്നാല്‍ വ്യാജ അവകാശവാദമെന്നാണ് തലാലിന്റെ സഹോദരനും വ്യക്തമാക്കുന്നത്.